സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ പ്രവാസികൾക്ക് അവസരം. മസ്ക്കറ്റിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ഓഗസ്റ്റ് 11 നു നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും ഓപ്പൺ ഹൌസ് നടത്താറുണ്ട്. പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഓപ്പൺ ഹൗസിൽ ഉന്നയിക്കാനാവും. ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ പരാതി 98282270 നമ്പറിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികൾക്കുള്ള മറുപടി ഓപ്പൺ ഹൗസിൽ നൽകുമെന്നാണ് എംബസി പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കുന്നത്.