സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച അവസാനം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 46-മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റിയാദിന്റെ കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ 46 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. ജുബൈല്‍, അല്‍ ഖോബാര്‍, ദമ്മാം, ഖതീഫ്, അബ്ഖൈഖ്, റാസ് തനൂറ എന്നിവിടങ്ങളില്‍ ശനിയാഴ്ച അധികൃതര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് സൂര്യാഘാതത്തിനും ഇതര ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കുക.