പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നവിദേശ രാജ്യം സൗദി ആണെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളെ തള്ളി പ്രവാസി സമൂഹം. പ്രവാസി മിഡില്‍ മാനേജരുടെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ എംബ്ലോയ്മെന്റ് കമ്മീഷന് എബ്രോഡ് എന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടി നടത്തിയ പഠനത്തിലാണ് സൗദിയെ തിരഞ്ഞെടുത്തത്. എന്നാല്‍ സൗദിയില്‍ ഭൂരിപക്ഷ പ്രവാസി സമൂഹം താഴെക്കിടയില്‍ ഉള്ളവരാണെന്നും, ഇവര്‍ക്ക് ശമ്പളം കുറവാണെന്നും പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളാണ് ശമ്പളത്തിന്റെ കാര്യത്തില്‍ സൗദിയേക്കാള്‍ മുന്നിലെന്നാണ് പ്രവാസികളുടെ പ്രതികരണം. കണ്‍സള്‍ട്ടന്‍സി നടത്തിയ പഠനത്തില്‍ ഒരു പ്രവാസി മിഡില്‍ മാനേജര്‍ക്ക് സൗദിയില്‍ 88 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.