യുഎഇയില്‍ പിറക്കുന്ന പ്രവാസി കുട്ടികള്‍ക്ക് 120 ദിവസത്തിനകം താമസ വീസ എടുക്കണം. ജനിച്ച ദിവസം മുതലാണ് 120 ദിവസം കണക്കാക്കുകയെന്നു അധികൃതര്‍ അറിയിച്ചു. നിശ്ചിത ദിവസത്തിനകം വീസയെടുത്തില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. സ്വകാര്യ, ഫ്രീ സോണ്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ നവജാത ശിശുക്കളുടെ വീസയക്കൊപ്പം എമിറേറ്റ്‌സ് ഐഡിക്കും അപേക്ഷിക്കണം.