തൊഴില്‍നിയമം ലംഘിച്ചതിന് മസ്കറ്റില്‍ ആയിരത്തോളം പ്രവാസികള്‍ പിടിയില്‍. നിയമം തെറ്റിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള തൊഴില്‍മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളിലാണ് അറസ്റ്റ്. ഇവരില്‍ 731 പേര് സ്വയംതൊഴിലുകളിലേര്പ്പെട്ടവരും 265 പേര് മറ്റുപല തൊഴിലുകളും ചെയ്യുന്നവരുമായിരുന്നു. അറസ്റ്റിലായവര്‍ തൊഴില്‍നിയമത്തിലെ ആര്‍ട്ടിക്കിള്‍ 27, 28 എന്നിവ ലംഘിച്ചതായാണ് കണ്ടെത്തല്‍.