പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം നല്കുന്ന രാജ്യമായി വീണ്ടും സൗദി തിരഞ്ഞെടുക്കപ്പെട്ടു. എംബ്ലോയ്മെന്റ് കണ്ണീഷന് എബ്രോഡ് എന്ന അന്താരാഷ്ട്ര കണ്‍സള്‍ന്‍സി നടത്തിയ സര്‍വ്വേയിലാണ് സൗദി തിരഞ്ഞെടുക്കപ്പെട്ടത്. പ്രവാസി മധ്യനിര മാനേജര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണിത്. സൗദിയില്‍ ഒരു പ്രവാസി മിഡില്‍ മാനേജര്‍ക്ക് ശരാശരി 88,58,340 രൂപ വാര്‍ഷിക വരുമാനമുണ്ടെന്നാണ് കണക്ക്. ഇത് യു.കെയിലേക്കാള് 21.5 ലക്ഷം രൂപ അധികമാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.