വാഹനങ്ങളുടെ നമ്പര്‍ മറയ്ക്കുകയോ, വ്യക്തമല്ലാത്ത രീതിയില്‍ ഓടിക്കുകയോ ചെയ്താല്‍ സൗദിയില്‍ 2000 റിയാല്‍ പിഴശിക്ഷ. ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ കൈകാര്യം ചെയ്യുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. കേടായ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും നിയമത്തിന്റെ പരിധിയില്‍വരും.