സൗദിയില്‍ നിയമ കുരുക്കില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ അവസരം കൂടുതല്‍ മേഖലകളിലും. ഇഖാമ കാലാവധി കഴിയുകയോ, ഹുറൂബ് ആവുകയോ ചെയ്തശേഷം ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍പോകാന്‍ കഴിയാത്ത അല്‍ ഖസീം പ്രവിശ്യയിലെ പ്രവാസികള്‍ക്കാണ് എംബസിവഴി നാട്ടിലേയ്ക്ക് മടങ്ങാനുള്ള അവസരം ലഭ്യമാക്കിയിരിക്കുന്നത്. തൊഴിലുടമ ചുവപ്പ് ഗണത്തില്‍പെടുത്തുകയോ, ഹുറൂബില്‍ പെടുകയോ ചെയ്തിരുന്നവര്‍ക്ക് മാത്രം ലഭിച്ചിരുന്ന ഫൈനല്‍ എക്‌സിറ്റ് അവസരം, ഇനി പച്ച ഗണത്തില്‍പ്പെട്ടവര്‍ക്കും ലഭ്യമാകുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.