സൗദിയിലെ തൊഴില്‍ ദുരിതജീവിതത്തില്‍നിന്ന് മോചനം നേടി 3 മലയാളികളടക്കം 5 ഇന്ത്യന്‍ ഗാര്‍ഹിക ജീവനക്കാര്‍ നാട്ടിലേക്ക് മടങ്ങി. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാനായത്. ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് സ്‌പോണ്‍സറുടെ വീട്ടില്‍ ദുരിത ജീവിതം നയിക്കേണ്ടിവന്നവര്‍ പ്രാണരക്ഷാര്‍ത്ഥം ഇന്ത്യന്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെയാണ് യുവതികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്.