ഹെൻലി പാസ്പോർട് ഇൻഡക്സ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം യുഎഇ പാസ്സ്പോർട്ട് 12 ആം സ്ഥാനത്ത്. UAE പാസ്പോർട്ടുള്ളവർക്ക് 179 രാജ്യങ്ങളിൽ മുൻകൂർ വീസയില്ലാതെ യാത്ര ചെയ്യാം. ജിസിസി രാജ്യങ്ങളിൽ യുഎഇ ആണ് ഒന്നാമത്. രാജ്യാന്തര റാങ്കിങ്ങിൽ 52ാം സ്ഥാനത്തുള്ള ഖത്തറാണ് ജിസിസിയിൽ രണ്ടാം സ്ഥാനത്ത്. കുവൈത്ത് മൂന്നാമതും ബഹ്റൈൻ നാലാമതും ഒമാൻ അഞ്ചാമതും സൗദി ആറാമതുമാണ്.