വിശുദ്ധ കഅബക്ക് പുതിയ മൂടുപടമണിഞ്ഞു. വിശുദ്ധ ഹറമിലെ ജീവനക്കാര്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് കഅബയുടെ മൂടുപടമായ കിസ്വ പഴയതു മാറ്റി പുതിയതണിഞ്ഞത്. കഅബയില്‍ കിസ്വ ഘടിപ്പിച്ച സ്വര്‍ണ്ണ മോതിരങ്ങള്‍ നീക്കം ചെയ്യുക, വിശുദ്ധ കഅ്ബയില്‍ പുതിയ മൂടുപടമായ കിസ്വ അണിയുക തുടങ്ങിയ പ്രക്രിയയ്ക്ക് വിദഗ്ധ സംഘമാണ് മേല്‍നോട്ടം വഹിച്ചത്. കൈകൊണ്ട് എംബ്രോയിഡറി ചെയ്ത 56 കിസ്വകള് നിര്‍മ്മിക്കാന്‍ നൂറിലധികം കരകൗശല വിദഗ്ധരാണ് പ്രവര്‍ത്തിച്ചത്. ഓരോ കഷ്ണവും എംബ്രോയിഡറി ചെയ്യാന്‍ 60 മുതല്‍ 120 ദിവസം വരെ എടുത്തു. പിന്നീട്ട് 56 കിസ്വയുടെ കഷ്ണങ്ങളും ചേര്‍ത്ത് കഅ്ബയുടെ നാല് ഭാഗങ്ങളിലും അണിയുകയാണ് ചെയ്തത്. പതിവ് വാര്‍ഷിക ചടങ്ങിന്റെ ഭാഗമായാണ് ഹറം കാര്യാലയത്തിന്റെ നേതൃത്വത്തില്‍ കിസ്വ അണിഞ്ഞത്.