3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അൽ അവീർ മേഖലയിൽ 4 മീറ്റർ ഉയരമുള്ള വില്ല നിർമിക്കാൻ തയ്യാറെടുത്ത് ദുബായ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിർമാണത്തിനു ദുബായ് മുനിസിപ്പാലിറ്റി ലൈസൻസ് നൽകി. ഒറ്റ ഘട്ടമായി നിർമിക്കുന്ന വില്ല ഒക്ടോബറിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 2030 ആകുമ്പോഴേക്കും 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിക്കുന്ന കെട്ടിടങ്ങളുടെ എണ്ണം 25ശതമാനമാക്കുകയാണ് ദുബായിയുടെ ലക്ഷ്യമെന്ന് കെട്ടിടങ്ങളുടെ പെർമിറ്റ് വിഭാഗം സിഇഒ മറിയം അൽ മുഹയ്രി പറഞ്ഞു. കുറഞ്ഞ ചെലവും സമയവുമാണ് 3ഡി സാങ്കേതിക വിദ്യയെ ആകർഷകമാക്കുന്നത്. ഏതു സങ്കീർണ രൂപവും അതിവേഗം നിർമിക്കാനാകും. കെട്ടിട നിർമാണത്തിനു വേണ്ട തൊഴിലാളികളുടെ എണ്ണവും പുതിയ സാങ്കേതിക വിദ്യ കുറയ്ക്കും. പരമ്പരാഗത രീതിയേക്കാൾ കൂടുതൽ കൃത്യമായിരിക്കും 3ഡി പ്രിന്റിങ് എന്നതും സവിശേഷതയാണ്.