വീസ ഇളവുകളോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനിലെ നിർമാണ മേഖലയിലേക്ക് തൊഴിൽ തേടാൻ അവസരം. നിര്‍മാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചു വിദേശ വിദഗ്ധ തൊഴിലാളികളെ തേടുകയാണ് ബ്രിട്ടൻ. ബ്രിക്‌ലെയര്‍മാര്‍, റൂഫര്‍മാര്‍, കാർപെന്റർ ഉള്‍പ്പെടെയുള്ള തൊഴിലിനെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉൾപ്പെടുത്തി. നിർമാണ മേഖലയിലെ ക്ഷാമം പരിഹരിക്കാന്‍ ഈ മാറ്റം അനിവാര്യമാണെന്ന് ബില്‍ഡ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് സൂസന്ന നിക്കോള്‍ പ്രതികരിച്ചു. യുകെയിലെ ഏറ്റവും കുറഞ്ഞ വാർഷിക ശമ്പള പരിധിയായ 20,480 പൗണ്ടായിരിക്കും ഇവർക്ക് ശമ്പളമായി ലഭിക്കുക.