കുവൈത്തില്‍ വിദേശ മദ്യം കടത്താൻ ശ്രമിച്ച പ്രവാസി പിടിയില്‍. അല്‍ വഫ്ര ഫാമിന് സമീപമുള്ള ഉമ്മുല്‍ ഹൈമാന്‍ പ്രദേശത്ത് നിന്ന് 14 കുപ്പി വിദേശ മദ്യവുമായാണ് ഇയാള്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അഹ്മദി സുരക്ഷാ പട്രോള്‍ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. പിടിയിലായ ഈജിപ്ത് സ്വദേശിയെയും പിടിച്ചെടുത്ത മദ്യക്കുപ്പികളും തുടര്‍ നിയമനടപടികള്‍ക്കായി ഡ്രഗ്സ് ആന്‍ഡ് ആല്‍ക്കഹോള്‍ കണ്ട്രോള് ജനറല്‍ വിഭാഗത്തിന് കൈമാറി.