പ്രവാസികളെ ചേർത്തുപിച്ചു യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് എടുത്ത സെൽഫി ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. യുഎഇ പൗരനായ മുഹമ്മദ് അല്‍ കത്തീരിയുടെ ഭവനത്തില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം മടങ്ങാനായി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് സംഭവം. ശൈഖ് മുഹമ്മദിനൊപ്പം ചിത്രമെടുക്കാന്‍ ആഗ്രഹിച്ച് എന്നാൽ അടുത്തേക്ക് വരാന്‍ മടിച്ച് നില്ക്കുന്ന രണ്ട് ഏഷ്യക്കാരായ പ്രവാസി യുവാക്കളെ കണ്ട ശൈഖ് മുഹമ്മദ് കാറില്‍ കയറാതെ നടന്നുവരികയും പ്രവാസികളെ അടുത്തേക്ക് വിളിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് പ്രവാസികളെ ചേര്‍ത്ത് നിര്‍ത്തി യുഎഇ പ്രസിഡന്റ് സെല്‍ഫിയെടുത്തു. തന്റെ അടുത്തു നിന്ന പ്രവാസി യുവാവിന്റെ തോളില്‍ കയ്യിട്ട് മധുരമായി പുഞ്ചിരിച്ചു കൊണ്ട് നില്ക്കുന്ന ശൈഖ് മുഹമ്മദിനെ വീഡിയോയില്‍ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.