കള്ളനോട്ടുമായി രണ്ടു പ്രവാസികൾ റോയൽ ഒമാൻ പൊലീസിന്റെ പിടിയിൽ. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് രണ്ട് ഏഷ്യക്കാരെ പിടികൂടിയത്. പിടിയിലായവർക്കെതിരായി നിയമ നടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.









