സൗദിയില്‍ മയക്കുമരുന്ന് കേസുകളില്‍ ജയിലില്‍ കഴിയുന്നത് മലയാളികളടക്കം 350-ഓളം ഇന്ത്യക്കാര്‍. മദ്യം, തമ്പാക്ക്, മയക്കുമരുന്ന് ഗുളികകള്‍, കഞ്ചാവ് തുടങ്ങിയവ രാജ്യത്തേയ്ക്ക് കടത്തുകയും രാജ്യത്ത് വില്‍ക്കുകയും ചെയ്തതിനാണ് അറസ്റ്റ്. റിയാദ്, ദമാം പ്രദേശങ്ങളില്‍ മാത്രം 255 ഇന്ത്യക്കാര്‍ ജയിലിലായതായാണ് കണക്ക്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ എണ്ണം ഇനിയും കുത്തനെ ഉയരുമെന്നാണ് സൂചന.