ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനരയായി സൗദിയില്‍ മരുഭൂമിയില്‍ ഇടയജീവിതം നടത്തിവന്ന തമിഴ് യുവാവിനെ നാട്ടില്‍ തിരികെ എത്തിച്ച് പ്രവാസി മലയാളി കൂട്ടായ്മ. അജ്ഫര്‍ എന്ന സ്ഥലത്ത് ഒട്ടകങ്ങള്‍ക്കൊപ്പം ജീവിച്ചുവന്ന മണിയനാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഇന്ത്യന്‍ എംബസിയുടെപിന്തുണയില്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ്ങാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.