കുവൈറ്റ് സിറ്റി: രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രത്യേക കമ്മറ്റിക്ക് രൂപം നല്‍കാനൊരുങ്ങി കുവൈത്ത്. പുതിയ കമ്മറ്റി രൂപീകരിക്കുകവഴി 1.3 ലക്ഷം പ്രവാസികള്‍ക്കെതിരെ വിവിധ നടപടികള്‍ സ്വീകരിക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിയമലംഘനങ്ങള്‍ക്ക് ഇളവ് നല്‍കുന്നതിനുപകരം, നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ക്കാവും കമ്മറ്റിയുടെ പ്രധാന ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.