റിയാദ്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള മുഴുവൻ ഹജ്ജ് തീർഥാടകരും മക്കയിലെത്തി. ഇത്തവണ 11,252 തീർഥാടകരാണ് കേരളത്തിൽനിന്നും ഹജ്ജിൽ പങ്കെടുക്കുന്നത്. ഇതിൽ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരും ഉൾപ്പെടും. അവസാന സംഘം വ്യാഴാഴ്ച വൈകീട്ട് 7.30 നാണ് ജിദ്ദയിൽ വിമാനമിറങ്ങിയത്.
ഐ.എക്സ് 3023 എന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 145 തീർഥാടകരുമായാണ് വിമാനമെത്തിയത്. ഇവരെ രാത്രി 10-ഓടെ മക്കയിലെ താമസസ്ഥലത്ത് ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസിലാണ് എത്തിച്ചത്.
4,232 പുരുഷന്മാരും 6,899 സ്ത്രീകളുമുണ്ട്. പുരുഷ സഹായമില്ലാതെ 2,733 വനിതാ ഹാജിമാരാണ് എത്തിയത്. ജിദ്ദ വഴി എത്തിയ മലയാളി ഹാജിമാർ ഹജ്ജിനുശേഷം മദീന സന്ദർശനം പൂർത്തിയാക്കിയാണ് മടങ്ങുക.