കുവൈത്ത് സിറ്റി: ജനസംഖ്യയിൽ വർധനവ് രേഖപ്പെടുത്തി കുവൈത്ത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ കണക്ക് അനുസരിച്ച് 4.793 ദശലക്ഷ മാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15.16 ലക്ഷം സ്വദേശികളും 32.7 ലക്ഷം വിദേശികളുമാണ്. 31.65 ശതമാനം സ്വദേശികളും 68.35 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. 9.3 ശതമാനം ജനസംഖ്യയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കുവൈത്തില്‍ വർധിച്ചത്. ഇതില്‍ ഭൂരിഭാഗവും പ്രവാസികളാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 61.2 ശതമാനം പുരുഷൻമാരും, 38.2 ശതമാനം സ്ത്രീകളുമാണ്.