കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ പുറപ്പെടും. തീർഥാടകരെ ഹജ്ജിന് കൊണ്ടുപോകുന്നതിനായി 75 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈത്ത് എയർവേസ്, ജസീറ എയർവേസ്, സൗദി എയർ കാരിയറായ അഡെൽ എന്നിവയാണ് ഹജ്ജ് സർവീസിനായി സജ്ജമായിട്ടുള്ളത്. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും തീർഥാടകർ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.