കുവൈത്ത് സിറ്റി: കുവൈറ്റിൽ വിദേശികൾ ഡ്രൈവിങ് ലൈസൻസിന്റെ സാധുത പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം. മൈ ഐഡന്റിറ്റി ആപ്പ് വഴിയാണ് സാധുത പരിശോധിക്കേണ്ടത്. നിശ്ചിത മാനദണ്ഡം പാലിക്കാതെ എടുത്ത ഡ്രൈവിങ് ലൈസൻസുകൾ സ്വമേധയാ റദ്ദാക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കുറഞ്ഞത് 2 വർഷമെങ്കിലും കുവൈത്തിൽ ജോലി ചെയ്തുവരുന്ന 600 ദിനാർ ശമ്പളവും ബിരുദവും ഉള്ള വിദേശികൾക്കു മാത്രമേ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനാകൂ. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ കുവൈറ്റിൽ ഡ്രൈവറായി ജോലിചെയ്യുന്നുണ്ട്.