അബുദാബി: യാത്രക്കാർക്ക് നൽകിയിരുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്. സ്വകാര്യവത്ക്കരണത്തിന് ശേഷം വരുമാനം വർദ്ധിപ്പിക്കുന്നതിൻെറെ ഭാഗമായാണ് പുതിയ തീരുമാനം. പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാണ് എയർ ഇന്ത്യ എക്സ് പ്രസ് തുടങ്ങിയത്. പ്രവാസികള്‍ക്ക് സൗജന്യമായി ലഘുഭക്ഷണ കിറ്റ് സർവ്വീസ് തുടങ്ങിയ കാലം മുതൽ നൽകിയിരുന്ന കിറ്റ് വിതരണം ഇനി ചെയ്യേണ്ടെന്ന് എയർ ഇന്ത്യ സിഇഒ നിർദ്ദേശം നൽകി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണം ഓണ്‍ ലൈൻ വഴി തെരഞ്ഞെടുത്ത് പണമടക്കാം, അല്ലെങ്കിൽ വിമാനത്തിനുള്ളിൽ പണം നൽകിയും യാത്രക്കാർക്ക് ഭക്ഷണം വാങ്ങാം. അടിക്കടി ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് പിന്നാലെ സൗജന്യമായി നൽകിയിരുന്ന ലഘുഭകണ കിറ്റും നിർത്തിയത് പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.