കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പണം വാഗ്ദാനം ചെയ്ത ആറ് പ്രവാസികൾ അറസ്റ്റിൽ. അറസ്റ്റിലായവർക്ക് നാലു വർഷം കഠിന തടവിനും കഠിന തടവ് പൂർത്തിയായാൽ ഇവരെ നാടുകടത്താനും കോടതി വിധിച്ചു. ജഡ്ജി ഹസന്‍ അല് ശമ്മാരിയുടെ അധ്യക്ഷതയിലുള്ള അപ്പീല്‍ കോടതി ബഞ്ചാണ് വിധി പ്രസ്‍താവിച്ചത്. പിടിയിലായ പ്രവാസികൾ ഏതു രാജ്യക്കാരാണെന്ന വിവരം ലഭ്യമല്ല.