കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിൽ,താമസ നിയമലംഘനം നടത്തിയ 22 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനായി രാജ്യത്ത് തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.