അബുദാബി: ഔട്പാസ് ലഭിച്ച് 7 ദിവസത്തിനകം രാജ്യം വിട്ടിലെങ്കിൽ പിഴ ചുമത്തുമെന്ന് യു എ ഇ. രാജ്യത്തു കഴിയുന്ന അനധികൃത താമസക്കാർ രാജ്യം വിട്ടിലെങ്കിൽ പ്രതിദിനം 100 ദിർഹം പിഴചുമത്തുമെന്നു അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്ക് രാജ്യം വിടാൻ ഐസിപി ആപ് വഴി ഔട്പാസിന് അപേക്ഷിക്കാം. കാലാവധി തീർന്ന വീസയുമായി രാജ്യത്തു തങ്ങുന്നവർ നിശ്ചിത പിഴ അടയ്ക്കുന്നതോടെ ഔട്പാസ് ലഭിക്കും. പെർമിറ്റ് നൽകിയ തീയതി മുതലാണ് 7 ദിവസം കണക്കാക്കുക.