ദുബായ്: പ്രവാസി ഇന്ത്യക്കാർക്ക് നിയമസഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. ഉണ്ണികൃഷ്ണനും അജ്മാനിലെ ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൽറ്റൻസിയുമായി ധാരണാപത്രം ഒപ്പിട്ടു. വക്കാലത്തുമായി ബന്ധപ്പെട്ട നടപടികൾക്ക് ഇന്ത്യയിൽ പോകാതെ തന്നെ പ്രവാസികൾക്ക് പൂർത്തിയാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നു സി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കേസ് ഫയൽ ചെയ്യുന്നത് പരമാവധി 48 മണിക്കൂറിൽ പൂർത്തിയാക്കാം. ആവശ്യമായ രേഖകളുമായി ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൽറ്റൻസിയിൽ സമീപിച്ചാൽ തർക്കപരിഹാരത്തിനു നിയമസഹായം ലഭിക്കും.