അബുദാബി: യുഎഇയില്‍ മൂന്ന് മാസ കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ക്ക് അനുമതി നൽകി അധികൃതർ. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 60 ദിവസം കാലാവധിയുള്ള വിസകള്‍ പ്രാബല്യത്തില്‍ വന്നതിനൊപ്പം 90 ദിവസ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നതെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, അധികൃതർ അറിയിച്ചു. 90 ദിവസം യുഎഇയില്‍ ചെലവഴിക്കുന്നതിനൊപ്പം രാജ്യം വിടാതെ തന്നെ നിശ്ചിത തുക ഫീസ് അടച്ച് ഈ വിസയുടെ കാലാവധി നീട്ടുകയും ചെയ്യാം. നിലവില്‍ 30 ദിവസത്തേക്കും 60 ദിവസത്തേക്കുമുള്ള കാലാവധിയില്‍ അനുവദിക്കുന്ന ടൂറിസ്റ്റ് വിസകളും 90 ദിവസത്തെ കാലാവധിയില്‍ അനുവദിക്കുന്ന വിസിറ്റ് വിസകളുമാണ് ലഭ്യമായിട്ടുള്ളത്.









