കുവൈത്ത്: കുവൈറ്റിൽ താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ സ്ത്രീകളുൾപ്പെടെ നാല് പ്രവാസികള്‍ അറസ്റ്റിൽ. കഴിഞ്ഞ ദിവസം അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. രാജ്യത്ത് അടുത്തിടെ കണ്ടെത്തിയ ഏറ്റവും വലിയ അനധികൃത മദ്യ നിര്‍മാണ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മദ്യ നിര്‍മാണത്തിനാവശ്യമായ 192 ബാരല്‍ അസംസ്‍കൃത വസ്‍തുക്കള്‍ വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 492 ബോട്ടില്‍ മദ്യവും ഇവരിൽ നിന്നും പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്കായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.