സൗദി അറേബ്യ: സൗദിയിലെ വ്യാപാര മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതുവഴി കൂടുതൽ പ്രവാസികൾക്ക് തൊഴിൽ നഷ്ടമാവും. രാജ്യത്തെ ഏഴ് വ്യാപാര മേഖലയിലെ വില്‍പന ഔട്ട്‌ലെറ്റുകളിൽ 70 ശതമാനം സൗദിവത്കരണം നടപ്പിലാക്കുന്നത് നിലവില്‍ വന്നതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ബ്രാഞ്ച് മാനേജര്‍, സൂപ്പര്‍വൈസര്‍, കാഷ്യര്‍, കസ്റ്റമര്‍ അക്കൗണ്ടന്റ്, കസ്റ്റമര്‍ സര്‍വീസ് എന്നിങ്ങനെ ഏറ്റവും പ്രമുഖമായ പ്രൊഫഷനുകളാണ് സൗദിവത്കരണ പരിധിയിലുള്ളത്. സൗദിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയ മന്ത്രാലയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാവകാശം അനുവദിച്ചിരുന്നു. ഞായറാഴ്ച സമയപരിധി അവസാനിച്ചതായും ഇന്നലെ മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വന്നതായും മന്ത്രാലയം അറിയിച്ചു.









