സൗദി അറേബ്യ: സൗദി അറേബ്യയുടെ സ്വപ്ന സാക്ഷാത്കാരമായ റിയാദ് എയർ ആകാശംതൊട്ട് പറന്നു തുടങ്ങി. സൗദിയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ രാജ്യ തലസ്ഥാനത്തുനിന്നും ഉച്ചക്ക് ഒരുമണിക്കായിരുന്നു പറന്നുയർന്നത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽനിന്ന് വ്യോമസേനാ വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു ആദ്യപറക്കൽ. സ്വദേശികൾക്കും വിദേശികൾക്കും വിമാനം കാണാനുള്ള അവസരമായാണ് കമ്പനിയുടെ ആദ്യവിമാനം പറന്നത്. 2030-നകം ലോകത്തെ 100-ലേറെ രാജ്യങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.