സൗദി അറേബ്യ: സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനിയാണെന്ന് കേരളാ എഞ്ചിനീയേഴ്‌സ് ഫോറം. മലയാളി എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് മികച്ച തൊഴിലവസരം ലഭ്യമാക്കാൻ ഒരുക്കിയ ഗ്രാബ് ഓപ് പരിപാടിയിൽ നടന്ന പാനൽ ഡിസ്‌കഷനിലാണ് സൗദിയിലെ തൊഴിൽ സാധ്യതകൾ വ്യക്തമാക്കിയത്. എഞ്ചിനീയർമാരായ ഷാഹിദ് അലി, ബാസിൽ, മുഹമ്മദ് ഷാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ് പാനൽ ഡിസ്‌കഷൻ നടന്നത്. സൗദി അറേബ്യ നടപ്പിലാക്കുന്ന വിഷൻ 2030 പദ്ധതി, സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്കരണം, എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനുളള നയങ്ങൾ, സൗദിയിൽ ലഭ്യമായ അവസരങ്ങൾ, അതിവേഗം കുതിക്കുന്ന രാജ്യ പുരോഗതി എന്നിവയും പരിപാടിയിൽ ചർച്ചചെയ്തു.









