മസ്ക്കറ്റ്: മസ്കറ്റ് ഗവർണറേറ്റിൽ മെയ് മാസം മാത്രം തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിയിലായത് 1,139 പ്രവാസി തൊഴിലാളികൾ . പിടിയിലായവരിൽ നിന്നും 990 പേരെ നാടുകടത്തി. തൊഴിലുടമക്ക് പകരം മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്തതിന് 291 പേരും അനുവദിക്കപ്പെട്ട ജോലിക്ക് പുറമെയുള്ള ജോലികൾ ചെയ്തതിനു 26 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 804 പരിശോധനാ ക്യാമ്പയിനുകളാണ് തൊഴിൽ മന്ത്രാലയം നടത്തിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.