തിരുവനന്തപുരം: നോർക്ക റൂട്സ് വഴി ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. ബി.എസ്.സി അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയും കുറഞ്ഞത് ഒരു വർഷം മെഡിക്കൽ സർജിക്കൽ, ഐസിയു, ഓപ്പറേഷൻ തീയറ്റർ എന്നിവയിൽ പ്രവൃത്തിപരിചയവും ഉള്ള വനിതാ നഴ്സുമാർക്കും, ബിഎസ്‍സി നഴ്സിങ്ങും എമർജൻസി, ആംബുലൻസ്, പാരാമെടിക് ഡിപ്പാർട്മെന്റുകളിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ള പുരുഷ നഴ്സുമാർക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ് വരെയാണ്. ശമ്പളം കുറഞ്ഞത് 350 ബഹ്റൈനി ദിനാർ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.norkaroots.org എന്ന വെബ്സൈറ്റ് വഴി ജൂൺ 12 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യയിൽ നിന്നും 18004253939 എന്ന നമ്പറിലും വിദേശത്തുനിന്നും +91-8802012345 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.