അബുദാബി: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ. ദുബായ് ഭരണാധികാരിയാണ് സമിതി രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് നാഷണൽ കൗൺസിലിന്റെ അധ്യക്ഷൻ. രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിന്റെ ഉപയോഗത്തിൽ നിന്ന് രക്ഷപ്പെടുത്തനാണ് യുഎഇയുടെ നടപടി. ദുബായ് ഭരണാധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനൊപ്പം മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് കൗൺസിലിന്റെ പ്രധാന ലക്ഷ്യം.