ദുബായ്: പഴയ വാഹനങ്ങൾ വേണ്ടവിധം പരിപാലിച്ചില്ലെങ്കിൽ കാർബൺ മോണോക്സൈഡ് എന്ന വിഷബാധയുണ്ടാകാനുള്ള സാധ്യതകൾ കൂടുതാലാണെന്ന് ദുബായ് പോലീസ്. നിശ്ചിത സമയങ്ങളിൽ പഴയ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരിക്കണം. വാഹന പരിപാലനത്തിന്റെ അഭാവം, വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാതെ ഏറെനേരം പാർക്കുചെയ്യുക, പവർ ബൂസ്റ്ററുകൾ ഉൾപ്പടെ പരിഷ്കരിക്കുക തുടങ്ങിയവയാണ് വാഹനങ്ങളിൽനിന്ന് വിഷബാധയുണ്ടാകാനുള്ള മൂന്ന് പ്രധാന കാരണങ്ങൾ. ‘പഴയ വാഹനങ്ങൾ പരിശോധിക്കാനും പുതുക്കാനുമുള്ള മാനദണ്ഡങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ബോധവത്‌കരണ ക്ലാസ്സിലാണ് പോലീസ് മുന്നറിപ്പ് നൽകിയത്.