ദുബായ്: വിദേശത്ത് ലഹരി മരുന്ന് ഉപയോഗിക്കുന്നവർക്ക് ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഉപമേധാവിയും യുഎഇ ഡ്രഗ് കൺട്രോൾ കൗൺസിൽ ചെയർമാനുമായ ലഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം മുന്നറിയിപ്പു നൽകി. ലഹരിമരുന്ന് ഉപയോഗം ചില രാജ്യങ്ങളിൽ നിയമാനുസൃതമാണെങ്കിലും യുഎഇയിൽ നിയമവിരുദ്ധമാണ്. രാജ്യത്തെ ലഹരിമരുന്ന് ഉപയോഗിക്കുന്ന കഫേകളിലും മറ്റും ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം. ഷാർജയിൽ ഡ്രഗ് പ്രിവൻഷൻ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമരുന്ന് തടയാൻ ഞങ്ങളോടൊപ്പം ചേരൂ’ എന്ന സന്ദേശം മുൻനിർത്തി ഷാർജ പൊലീസിന്റെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് പരിപാടി സംഘടിപ്പിച്ചത്.