അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അഞ്ചംഗ മലയാളി സംഘത്തിന് 44.8 കോടി രൂപ സമ്മാനം. കൊല്ലം സ്വദേശിയും അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ നഴ്സുമായ ലൗസി മോൾ അച്ചാമ്മയുടെ പേരിൽ എടുത്ത ടിക്കറ്റിനാണ് സമ്മാനം. സമ്മാന തുകയുടെ ഒരു ഭാഗം മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും ബാക്കി തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുമെന്ന് ലൗസി പറഞ്ഞു. അലക്സ് കുരുവിള (22.4 ലക്ഷം രൂപ), നജീബ് അബ്ദുല്ല (15.7 ലക്ഷം രൂപ), ഫിറോസ് പുതിയകോവിലകം (11.2 ലക്ഷം രൂപ) എന്നിവരാണ് ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ മറ്റു വിജയികളായ മലയാളികൾ.