കുവൈറ്റ് സിറ്റി: കുവൈത്തില്‍ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ രക്ഷപെട്ട പ്രവാസി പിടിയിൽ. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനകള്‍ക്കിടെ ഇയാള്‍ക്ക് കുവൈത്തില്‍ പ്രവേശന വിലക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയക്കാനുള്ള നടപടി തുടങ്ങുകയും എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് മാറ്റുകയും ചെയ്യുന്നതിനിടെയാണ് പ്രവാസി രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.