ദുബായ്: 60 ദിവസത്തെ സന്ദർശക വീസയിൽ യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് രാജ്യത്ത് 30 ദിവസത്തേയ്ക്ക് കൂടി താമസിക്കാം. ഐ സി എ, ജിഡിആർഎഫ്എ എന്നിവരുടേതാണ് പുതിയ തീരുമാനം. ഐ സി പി യുടെ ഏറ്റവും വലിയ റെസിഡൻസി, എൻട്രി പെർമിറ്റ് പരിഷ്കരണങ്ങളിൽ ഒന്നാണിത്. അതേസമയം, ദുബായിലുള്ള സന്ദർശകർക്ക് അവരുടെ ടൂറിസ്റ്റ്, സന്ദർശക വീസ കാലാവധി കഴിഞ്ഞാൽ 10 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കുന്നത് നിർത്തലാക്കി. മുൻപ് വീസയുടെ കാലാവധി കഴിഞ്ഞ് പിഴ ഈടാക്കുന്നതിന് മുന്പ് 10 ദിവസം അധികമായി താമസിക്കാൻ അനുവദിച്ചിരുന്നു. ഇനി വീസാ കാലാവധി കഴിഞ്ഞ് താമസിക്കുന്നവർ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കേണ്ടി വരും.