റിയാദ്: സൗദിയിൽ ആകെ ജനങ്ങളിൽ 41 ശതമാനവും പ്രവാസികളെന്നു സർവേ റിപ്പോർട്ട്. സൗദി ഭരണകൂടത്തിന്റെ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടേതാണ് റിപ്പോർട്ട്. പ്രവാസികളടക്കം സൗദിയിലെ ആകെ ജനസംഖ്യ മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷമായി ഉയർന്നു. മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരാണ് പ്രവാസികളടക്കം സൗദിയിലുള്ളത്. ഇതിൽ ഒരു കോടി 88 ലക്ഷം സ്വദേശികളും ഒരു കോടി 34 ലക്ഷം പ്രവാസികളുമാണ്. സൗദിവത്കരണം രൂക്ഷമായ 2015ന് ശേഷവും പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ മാറ്റമില്ല എന്നും അവസരങ്ങൾ തേടി പ്രവാസികൾ ഇപ്പോഴും സൗദിയിലേക്ക് എത്തുന്നുണ്ടെന്നും സൗദി അധികൃതർ അറിയിച്ചു.