റിയാദ്: റിയാദിൽ പോലീസ് നടത്തിയ ലഹരി വേട്ടയിൽ പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. 20,000 ത്തോളം അനധികൃത ലഹരി മരുന്ന് ഗുളികകൾ, ഹാഷിഷ്, ആയുധങ്ങൾ, ദശലക്ഷം റിയാൽ ഉൾപ്പെടെയുള്ളവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.