മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 179 പ്രവാസികൾ പിടിയിൽ. മെയ് 21 മുതൽ 27വരെ നടത്തിയ പരിശോധന കാമ്പയിനിലാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്ന് ഇവർ പിടിയിലാകുന്നത്. തൊഴിൽ നിയമത്തോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് വർക്കേഴ്സ് വെൽഫെയർ ആയിരുന്നു പരിശോധന നടത്തിയിരുന്നത്. അതേസമയം 245 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.