കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ ഒരുങ്ങി അധികൃതർ. ഈ അധ്യയന വർഷത്തോടെ 2,400 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രവാസി അധ്യാപകരുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി. സ്വദേശികൾക്ക് അവസരമൊരുക്കുന്നതിനായാണ് പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നത്. റസിഡൻസി പെർമിറ്റ് റദ്ദാക്കുന്ന വിദേശി അധ്യാപകരുടെ സർവീസ് ആനുകൂല്യങ്ങളും നടപടിക്രമങ്ങളും എത്രയും വേഗം പൂർത്തിയാക്കുവാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റിന് അധികൃതർ നിർദ്ദേശം നൽകി.