അബുദാബി: യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ഇനി എവിടെ നിന്നും പുതുക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. മതിയായ രേഖകൾ സഹിതം സ്മാർട്ട് ആപ്പിലൂടെ വ്യക്തി തന്നെ അപേക്ഷിക്കണം എന്നതാണ് നിബന്ധന. യുഎഇക്കു പുറത്തുള്ള വ്യക്തിക്കുവേണ്ടി രാജ്യത്ത് മറ്റാരെങ്കിലും അപേക്ഷ സമർപ്പിച്ചാൽ നിരസിക്കും. 9 മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവരുടെ രേഖകൾ ഓൺലൈൻ വഴി പുതുക്കുമെന്നും ഐസിപി അറിയിച്ചു.