റിയാദ്: നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകൾ കർശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും സംയുക്തമായി നടത്തിയ പരിശോധനയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും 12,093 ഓളം പേരെയാണ് പിടികൂടിയത്. ഇതിൽ 6,598 പേർ താമസ നിയമം ലംഘിച്ചവരും 4,082 പേർ അതിർത്തി സുരക്ഷ ലംഘനം നടത്തിയവരുമാണ്. തൊഴിൽ നിയമ ലംഘനത്തിന് 1,413ഓളം പേരും പിടിയിലായി. അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 13 പേരെയും സുരക്ഷസേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ 6,676 നിയമലംഘകരെ രാജ്യത്തുനിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.