ദുബായ്: യുഎഇയിൽ തൊഴിൽ വീസയുടെ കാലാവധി 3 വർഷമാക്കി ഉയർത്തണമെന്ന പാർലമെന്ററി കമ്മിറ്റി ശുപാർശ ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകരിച്ചു. പാർലമെന്റ് അംഗീകാരം ലഭിച്ചതോടെ ഇനി പുതുക്കുന്ന വീസകൾക്ക് ഈ കാലാവധി ലഭിക്കും. ഇടക്കാലത്ത് കാലാവധി രണ്ടു വർഷമാക്കിയത് തൊഴിൽ ദാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നത് കണക്കിലെടുത്താണ് 3 വർഷമാക്കാൻ കമ്മിറ്റി ശുപാർശ ചെയ്തത്. ജോലി മാറ്റത്തിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ ഇളവും ശുപാർശ ചെയ്തിരുന്നു.