അബുദാബി: യു എ ഇയിൽ വേനൽച്ചൂടിന് ആശ്വാസമായി വിവിധയിടങ്ങളിൽ ശക്തമായ കാറ്റോടും ഇടിയോടുംകൂടിയ മഴ പെയ്യ്തു. ഫുജൈറ, അബുദാബി അൽദഫ്റ എന്നിവിടങ്ങളിലായിരുന്നു അധികം മഴ ലഭിച്ചത്. മഴയും കാറ്റും ഇടിമിന്നലും ഉള്ളപ്പോൾ നിർമാണ കേന്ദ്രങ്ങളിലെ ടവർ ക്രെയിൻ, താൽക്കാലിക ക്രെയിൻ എന്നിവയുടെ പ്രവർത്തനം നിർത്തിവയ്ക്കണം. കെട്ടിടം പൊളിക്കാനും പാടില്ല. നിർമാണ കേന്ദ്രങ്ങൾക്കു ചുറ്റും താൽക്കാലിക മതിൽ പണിയണമെന്നും അധികൃതർ നിർദേശിച്ചു.