മസ്കറ്റ്: ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്നവർക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ പുതിയ രീതികളാണ് സംഘം ഉപയോഗിക്കുന്നത്. പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് സന്ദേശങ്ങൾ അയച്ചാണ് ഓൺലൈനിലൂടെ സംഘം തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടുകയും, പിന്നീട് സംഘം മുൻപ് തട്ടിപ്പിലൂടെ നേടിയ തുക ഇതിലേക്ക് കൈമാറും. അതിനുശേഷം അവരുടെ യഥാർഥ അക്കൗണ്ടിലേക്ക് തുക ഉടൻതന്നെ കൈമാറുകയും ചെയ്യുന്ന പുതിയ രീതിയാണ് സംഘം സ്വീകരിച്ചിരിക്കുന്നത്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ
മുന്നറിയിപ്പ് നൽകിയിരുന്നു.